ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തു വിടും 
Kerala

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തു വിടും

.സ്വകാര്യതയെ ഹനിക്കുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തു വിടുക.

തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് ഓഗസ്റ്റ് 17ന് പുറത്തു വിടും. റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.സ്വകാര്യതയെ ഹനിക്കുമെന്ന് കണ്ടെത്തിയ 62 പേജുകൾ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തു വിടുക. ആകം 295 പേജുകൾ ഉള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചിരിക്കുന്നത്.

സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണണെന്ന് വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടിരുന്നു. നടിമാരും സാങ്കേതിക വിദഗ്ധരും നൽകിയ മൊഴികളാണ് ഒഴിവാക്കിയതിൽ ഭൂരിപക്ഷവും.

പരാതികളിലും മൊഴികളിലും വസ്തുതാപരമായ പരിശോധന നടത്തിയിട്ടില്ല. അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങളിലെ നിജസ്ഥിതി പുറത്തു കൊണ്ടു വരാൻ സാധിക്കൂ.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്