Kerala

'ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലി, പ്രധാനമന്ത്രിക്ക് മുന്നിൽ അനുസരണയുള്ള പൂച്ചക്കുട്ടി'; പരിഹസിച്ച് മുരളീധരൻ

കേന്ദ്രം തരേണ്ട കാര്യങ്ങളൊന്നും തന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ശരിയാണ്, കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ല

കോഴിക്കോട്: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പരിഹാസവുമായി കെ. മുരളീധരന്‍ എംപി. ഒഞ്ചിയത്ത് ഇന്നലെ പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള ഒരു പൂച്ചക്കൂട്ടിയായിരുന്നെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.

കേന്ദ്രം തരേണ്ട കാര്യങ്ങളൊന്നും തന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ശരിയാണ്, കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണമെന്നും മുഖ്യമന്ത്രി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര സജീവമാണ്. സർക്കാരിനെ സംരക്ഷിക്കുന്നത് ബിജെപിയാണ്. കേരളത്തിലെ അംഗീകൃത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എന്നാല്‍, ശക്തമായിട്ടുള്ള പ്രതിപക്ഷത്തിന്‍റെ ചുമതല രമേശ് ചെന്നിത്തല ചെയ്യുന്നു. ആര് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്