കെ. മുരളീധരൻ

 

file

Kerala

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ

സർക്കാരിന്‍റെ ഖജനാവിൽ നിന്നും പണം ചെലവായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു

Aswin AM

തിരുവനന്തപുരം: ന‍്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര‍്യാപിതാവിനെ കാണാൻ മുഖ‍്യമന്ത്രി വി.ഡി. സതീശൻ ഹെലികോപ്റ്റർ യാത്ര നടത്തിയതിൽ പ്രതികരണവുമായി ആരോഗ‍്യ മന്ത്രി കെ. മുരളീധരൻ. 'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും. കാലത്തിന് അനുസരിച്ച് മാറ്റങ്ങളുണ്ടാകും. ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ ആരും വിമർശിച്ചിട്ടില്ല'. ‌മന്ത്രി പറഞ്ഞു.

സർക്കാരിന്‍റെ ഖജനാവിൽ നിന്നും പണം ചെലവായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രക്കെതിരേ സിപിഎം നേതാക്കളായ എം.ബി. രാജേഷും വി. ശിവൻകുട്ടിയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ആരോഗ‍്യ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിപക്ഷത്തിരിക്കുമ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ ദുർവ‍്യയമെന്ന് വിളിച്ച് എതിർത്ത വി.ഡി. സതീശൻ ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയെന്നായിരുന്നു വി. ശിവൻകുട്ടി പ്രതികരിച്ചത്. വ‍്യക്തിപരമായ ആവശ‍്യത്തിന് രണ്ടു തവണ മുഖ‍്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന് എം.ബി. രാജേഷും പറഞ്ഞിരുന്നു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ