കണ്ണൂർ: ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തടയിടാനൊരുങ്ങി കോൺഗ്രസ്. തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെ സുധാകരൻ. ശേഷം കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും.
വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ സീറ്റ് നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതും ബിജെപി പ്രവർത്തകർ സഭകളിലെത്തിയതും ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വന്ദേഭാരത് കേരളത്തിലെക്കെത്തിയത്.