കെ. സുധാകരൻ 
Kerala

"ആരും ചർച്ചയ്ക്ക് വിളിച്ചില്ല, നമ്മക്ക് വിലയൊന്നുമില്ല"; എങ്ങും തൊടാതെ കെ. സുധാകരൻ

നേതൃത്വം വീണ്ടും നിർദേശിച്ചതോടെയാണ് സുധാകരൻ ഡൽഹിയിലെത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടമാക്കി എംപി കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും തന്നെ ചർച്ചയ്ക്ക് വിളിച്ചില്ലയെന്നാണ് കെ.സുധാകരൻ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ അതൃ‌പ്തിയുണ്ടോ എന്ന ചോദ്യത്തോട് സുധാകരൻ പ്രതികരിച്ചില്ല. തന്നെ വിളിച്ചില്ല,ആരെങ്കിലും വിളിക്കണ്ടേ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

കെ. സുധാകരൻ രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ നിർദേശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു ലഭിക്കാതെ കൂടിക്കാഴ്ച നടത്തില്ലെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. നേതൃത്വം വീണ്ടും നിർദേശിച്ചതോടെയാണ് സുധാകരൻ ഡൽഹിയിലെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയും തർ‌ക്കവും ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം സിപിഎം, സിപിഐ, ആർഎസ്പി എന്നിവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്