Kerala

'മൂത്രത്തിൽ ചൂൽ മുക്കി അടിക്കണം'; ചിന്ത ജെറോമിനെതിരെ വിവാദ പരാമർശവുമായി കെ. സുരേന്ദ്രൻ

കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം

കോഴിക്കോട്: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ കെ സുരേന്ദ്രന്‍റെ വിവാദ പരാമർശം. ചിന്ത‍‌യെ മൂത്രത്തിൽ ചൂൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന മാർച്ചിനിടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമർശം. 

സാധാരണക്കാരന്‍റെ പ്രതികരണമാണിത്. ചിന്ത എന്തു പണിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചിന്തക്ക് വനിത നേതാവെന്ന ബഹുമാനം നൽകേണ്ടതില്ലെന്നു പറഞ്ഞ അദ്ദേഹം അവർ ആദ്യം ജനങ്ങളെ ബഹുമാനിക്കാൻ പഠിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയെയും സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ  പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം. പിണറായി ദന്തഗോപുരത്തിൽ നിന്നും ഇറങ്ങണമെന്നും നികുതി പിൻവലിച്ചില്ലെങ്കിൽ ബിജെപി ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു