കോഴിക്കോട്: ശബരിമലയിലെ സ്വർണക്കവർച്ച സിബിഐ അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് ശബരിമലയിൽ കൊള്ള നടക്കുന്നതെന്നും ഔറംഗസേബിനേക്കാൾ വലിയ കൊള്ളക്കാരനാണ് മുഖ‍്യമന്ത്രി പിണറായി വിജയനെന്നും സ്വർണക്കടത്തുകാരിൽ നിന്നും ഇവർ സ്വർണം തട്ടിപ്പറിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും വീരപ്പൻ ഇതിലും മാന‍്യനാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന്‍റെ ആളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.