പി.കെ. കാസിം

 
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്; യൂത്ത് ലീഗ് നേതാവിനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി

കാഫിർ പോസ്റ്റ് ഇട്ടത് കാസിമല്ലെന്ന് മനസിലായെന്ന് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി

Aswin AM

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിനെ പ്രതിസ്ഥാനത്ത് നിന്നും പൊലീസ് നീക്കി. കാഫിർ പോസ്റ്റ് ഇട്ടത് കാസിമല്ലെന്ന് മനസിലായെന്ന് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. കാഫിറിന്‍റെ ഫോൺ പരിശോധനാ ഫലവും എസ്ഐടി വടകര മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

സിപിഎം നേതാവ് ഭാസ്കരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കാസിമിനെതിരേ ആദ‍്യം കേസെടുത്തിരുന്നത്. സ്ക്രീൻഷോട്ട് നിർമിച്ചത് കാസിം അല്ലെന്ന് വ‍്യക്തമായ സാഹചര‍്യത്തിലാണ് പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.

അതേസമയം, കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നിലവിൽ റിമാൻഡിലാണ്. ജൂലൈ മൂന്നിന് ജിതിന്‍റെ ജാമ‍്യാപേക്ഷ കോടതി പരിഗണിക്കും. കേസിൽ മുൻകൂർ ജാമ‍്യം വേണമെന്ന് ആവശ‍്യപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചിട്ടുണ്ട്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് പ്രചരിച്ച കാഫിർ സ്ക്രീൻ‌ഷോട്ട് കേസിൽ ഷാഫി പറമ്പിൽ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണെന്നും കാഫിറായ സ്ത്രീ സ്ഥാനാർഥിക്കാണോ വോട്ട് ചെയ്യേണ്ടത് ചിന്തിക്കണം എന്നായിരുന്നു ഉള്ളടക്കം.

നീറ്റ്; രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

വ്യാജ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേര്‍ മരിച്ചു; 19 പേര്‍ ആശുപത്രിയില്‍

ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമം; 25,000 രൂപ വീതം പിഴ

സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്