അഖില്‍ മോഹനന്‍

 
Kerala

തടവുകാരുടെ ആക്രമണം; പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു

കാക്കനാട് ജില്ലാ ജയിലിലെ റിമാന്‍ഡ് തടവുകാരാണ് ആക്രമിച്ചത്.

കൊച്ചി: തടവുകാരുടെ അക്രമത്തില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു. റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരനായ അഖില്‍ മോഹനന് ആണ് പരുക്കേറ്റത്. കാക്കനാട് ജില്ലാ ജയിലിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളും സഹോദരങ്ങളുമായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികൾ ബഹളംവയ്ക്കുകയും മറ്റൊരു തടവുകാരനെ ആക്രമിക്കുകയും ചെയ്തതോടെ പിടിച്ചുമാറ്റിയതിനു പിന്നാലെ ഇരുവരും അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ ആക്രമിച്ചത്.

പരുക്കേറ്റ അഖിൽ മോഹനനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ കൈക്ക് പൊട്ടലുണ്ട്.

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു