കലാഭവൻ നവാസ്

 
Kerala

കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര നടൻ അബൂബക്കറിന്‍റെ മകനാണ് നവാസ്.

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വെളളിയാഴ്ച രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്നാണ് റിപ്പോർട്ട്. ചലച്ചിത്ര നടൻ അബൂബക്കറിന്‍റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ.

കലാഭവൻ ട്രൂപ്പിലൂടെ കലാരംഗത്തെത്തിയ നവസ് മിമിക്രി ഷോകളിലൂടെയാണ് മലയാളികളുടെ മനസിൽ ഇടംനേടിയത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും അരങ്ങേറി.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌