പ്രതി ഡൊമിനിക് മാർട്ടിൻ 
Kerala

പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ; നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ്

മരിച്ച സ്ത്രീയുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണെന്ന് പൊലീസ് പറഞ്ഞു

തൃശൂർ: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബു വച്ചത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ഡൊമനിക്കിന്‍റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു. ട്രിഗർ ചെയ്തത് റിമോർട്ട് ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി.

പെട്രോൾ കുപ്പികൾക്കിടയിലാണ് ബോംബു വച്ചതെന്നും ഡോമനിക് പൊലീസിന് മൊഴി നൽകി. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്‍റർനെറ്റിൽ നിന്നാണെന്നും ആറുമാസം നീണ്ട പരിശീലനത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നും ഡൊമനിക് പൊലീസിനോട് പറഞ്ഞു.

അതേ സമയം, മരിച്ച സ്ത്രീയുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ