പ്രതീകാത്മക ചിത്രം  
Kerala

കളമശേരി കൺവെൻഷൻ സെന്‍ററിൽ സ്ഫോടനം; ഒരു മരണം, 25 പേർക്ക് പരിക്ക്

യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്

കൊച്ചി: കളമശേരി സംറ കൺവെൻഷൻ സെന്‍ററിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 25 ഓളം പേർക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് പൊലീസിന്‍റേയും ഫയർഫോഴ്സിന്‍റെയും പരിശോധന നടക്കുകയാണ്. അപകടകാരണം വ്യക്തമല്ല.

യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ അപകടം ഉണ്ടാകുകയായിരുന്നു. ഹാളിൽ മൂന്ന്, നാല് സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായതാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച 4.30 യോടെ സമാപിക്കുന്ന രീതിയിലായിരുന്നു യോഗം.ഏകദേശം രണ്ടായിരത്തോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പൊലീസിന്‍റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവാക്കാനായി.

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ