Kerala

'സർക്കാരുമായി ആലോചിക്കാതെ മിൽമ പാൽവില വർധിപ്പിച്ചത് പരിശോധിക്കണം'; കാനം രാജേന്ദ്രൻ

ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂട്ടിയില്ല. 2 മാസം മുന്‍പാണ് നീല കവർ പാലിന് വില കൂട്ടിയത്

കാസർകോട്: സർക്കാരുമായി ആലോചിക്കാതെ മിൽമ പാൽവില വർധിപ്പിച്ചത് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആശയവിനിമയത്തിൽ പിഴവുണ്ടായത് എവിടെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.വില വർധനവ് സർക്കാർ അറിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞിരുന്നു.

29 രൂപയുടെ മിൽമ റിച്ചിന് (പച്ച) 30 രൂപയാക്കി. മിൽമ സ്മാർട്ട് (മഞ്ഞ) 24 രൂപയായിരുന്നതിന് 25 രൂപയായി വർധിപ്പിച്ചു. അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. 2 മാസം മുന്‍പാണ് നീല കവർ പാലിന് വില കൂട്ടിയത്.

ചരിത്രം കുറിച്ച് ശുഭാംശു തിരിച്ചെത്തി‌

കോളെജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; രണ്ട് അധ്യാപകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

രാസവളങ്ങളോടൊപ്പം നാനോ വളങ്ങളും ബയോസ്റ്റിമുലന്‍റ് ഉത്പന്നങ്ങളും നൽകുന്ന രീതി അവസാനിപ്പിക്കാൻ നിർദേശം: കേന്ദ്ര മന്ത്രി

ഇടുക്കിയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടി അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി