റസീന (40) | പിടിയിലായ പ്രതികൾ

 

file image

Kerala

കായലോട് യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്തിന്‍റെ പരാതിയിൽ കൂടുതൽ പേർക്കെതിരേ കേസ്

യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ

Ardra Gopakumar

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് റഹീസിന്‍റെ പരാതിയിൽ 5 പേർക്കെതിരേ പൊലീസ് കേസെടുത്തു. പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) എന്നിവരെയായിരുന്നു പൊലീസ് നേരത്ത ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ യുവാവിന്‍റെ മൊഴിയിൽ സുനീർ, സഖറിയ എന്നിവരെയും പ്രതി ചേർത്തു.

യുവതിയോട് സംസാരിച്ചതിന്‍റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, മൊബൈൽ ഫോണുകളും ടാബും പിടിച്ചെടുത്തു, സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വച്ച് മർദിച്ചു എന്നതിനാണ് കേസ്.

സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി

വന്ദേ മാതരം വിലക്കിയത് യുപിഎ; ചർച്ചയ്ക്ക് സർക്കാർ

രാഹുലിനായി വ്യാപക തെരച്ചിൽ; മുന്നണിക്ക് തലവേദന

മുംബൈയിൽ വായു മലിനീകരണം രൂക്ഷം; സംയുക്ത അന്വേഷണ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി