റസീന
കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി എസ്‌ഡിപിഐ. പാർട്ടിയെന്ന തലത്തിലല്ല, കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് വിശദീകരണം.
പാർട്ടി ഓഫിസിൽ നടത്തിയ ചർച്ചയുടെ ദൃശ്യങ്ങൾ എസ്‌ഡിപിഐ പുറത്ത് വിട്ടിട്ടുണ്ട്. മധ്യസ്ഥ ചർച്ചയുടെ ദൃശ്യങ്ങൾ അടങ്ങുന്ന ചെറിയ ഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
യുവതിക്കു നേരെ നടന്നത് സദാചാര ഗുണ്ടായിസമാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ സദാചാര ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ വി.സി. മുബഷീർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.