Kochi Metro 
Kerala

പുലർച്ചെ 5 മുതൽ രാത്രി 11.30 വരെ; 2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ

ആലുവ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്

കൊച്ചി: കർക്കിടക വാവ് പ്രമാണിച്ച് വെള്ളി ശനി ദിവസങ്ങളിൽ കൊച്ചി മെട്രൊ സർവീസ് സമയം വർധിപ്പിച്ചു. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സർവീസ് ഉണ്ടാകും. നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലർച്ചെ 5 നും 5.30 നും സർവീസ് ഉണ്ടാകും.

അതേസമയം, ആലുവ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടർന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു