എംഎൽഎ എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ

 
Kerala

എംപിയും എംഎൽഎ‍യുമടക്കം വിചാരണ നേരിടണം; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്ക് തിരിച്ചടി

നേതാക്കൾക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി

Namitha Mohanan

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. എംഎൽഎ എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവടക്കമുള്ളവർ വിചാരണ നേരിടമെന്നാണ് പിഎംഎൽഎ വ്യക്തമാക്കിയത്.

നേതാക്കളടക്കം പ്രതിപ്പട്ടികയിലെ 28 പേർക്കും സമ്മൻസ് കോടതി അയച്ചു. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഇഡി രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് പ്രതികളുടെ വാദം കേള്‍ക്കണം. അത്തരത്തില്‍ പ്രതികളുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ് വന്നത്.

പ്രതികളുടെ വാദം തള്ളിയ കോടതി, കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ല, കുറ്റം ചെയ്തു എന്നതിന് തെളിവില്ല തുടങ്ങിയ വാദങ്ങളാണ് പ്രതികള്‍ ഉന്നയിച്ചത്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി