kasaragod ten year old girl was kidnapped while she was sleeping 
Kerala

കാസർഗോഡ് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്

കാസർഗോഡ്: രാത്രി ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച. മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്നു നടത്തിയ തെരച്ചിലിൽ വീടിന് അധികം അകലെയല്ലാതെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ കമ്മൽ മോഷണം പോയി. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി