Kerala

മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സർക്കാർ; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും

ഇരുവർക്കും രണ്ടുവർഷത്തേക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്

തിരുവന്തപുരം: മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. നവകേരള സദസിനു ശേഷം മുൻ നിശ്ചയിച്ച പ്രകാരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും പുതിയ മന്ത്രിമാരാകും. ഡിസംബർ 29ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം.

ഇരുവർക്കും രണ്ടുവർഷത്തേക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മാറ്റിവെച്ചിരിക്കുന്ന നവകേരളസദസ് ജനുവരി ആദ്യവാരം പൂർത്തിയാക്കിയതിനു ശേഷം മതിയോ സത്യപ്രതിജ്ഞ എന്നാലോചിക്കുന്നുണ്ട്. നവംബർ 18 ന് തുടങ്ങിയ നവകേരളല സദസ് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് സമാപിക്കുക. 24 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലാകും മന്ത്രിസഭാ പുനഃസംഘടനയുടെ അന്തിമ തീരുമാനമുണ്ടാവുക.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി