കെ.സി. വേണുഗോപാല്‍
File
വര്‍ക്കല: ഗുരുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ട് വിദ്യാഭ്യാസ പരിഷ്‌ക്കരണം നടപ്പാക്കിയത് ഇടതുസര്‍ക്കാരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദത്തിന് മറുപടിയുമായി കെ.സി. വേണുഗോപാൽ. ആര്‍.ശങ്കറിന്‍റെ ഭരണകാലത്താണ് ഇത് നടപ്പാക്കിയതെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ഗുരുദേവന്‍റെ മഹത്തരമായ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അത് ഏതെങ്കിലും ഒരു പ്രത്യേക കാലത്തെ സര്‍ക്കാരിന് മാത്രം അവകാശപ്പെടാനുള്ളതല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
29 കോളേജുകള്‍ ഒറ്റയടിക്ക് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ആര്‍.ശങ്കറാണ്. ഈശ്വരഭക്തിക്ക് ഗുരുദേവന്‍ അമിത പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന പിണറായി വിജയന്‍റെ വാദ തിയേയും കെ.സി. വേണുഗോപാല്‍ അതേ വേദിയില്‍ ഖണ്ഡിച്ചു.
ഗുരുവിന്‍റെ ആശയങ്ങള്‍ കേവലം ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇതര സമുദായങ്ങള്‍ക്കും അതിന്‍റെ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുരുദേവന്‍റെ ശിഷ്യഗണങ്ങളില്‍ ആനന്ദഷേണായി, സുഗുണാനന്ദ സ്വാമികള്‍, പരമേശ്വര മേനോന്‍ തുടങ്ങി ഇതര സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു എന്നത് ഗുരുവിന്‍റേത് മതേതര കാഴ്ചപ്പാടിന് തെളിവാണ്. ശിവഗിരി മഠം മുന്‍കൈയെടുത്ത് നടത്തുന്ന സര്‍വ്വമത സമ്മേളനങ്ങളും, മാര്‍പാപ്പയുമായി സച്ചിദാനന്ദ സ്വാമികള്‍ നടത്തിയ കൂടിക്കാഴ്ചയും വിദ്വേഷമില്ലാത്ത ലോകം കെട്ടിപ്പടുക്കാനുള്ള വലിയ സന്ദേശമാണ് നല്‍കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
-----