Kerala

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

ജൂൺ 28ന് സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും.

MV Desk

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ.

ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമാല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തിയാക്കി ചെവ്വാഴ്ച ദുൽഖഅ്ദ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലിയും അറിയിച്ചു.

ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചെവ്വാഴ്ചയായിരിക്കും നടക്കുക. സൗദിയിൽ ഇന്നലെ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂൺ 28ന് സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി