ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. KBJ | Metro Vaartha
Kerala

കരയിലും വെള്ളത്തിലും ഗതാഗത വികസനം പ്രഖ്യാപിച്ച് ബജറ്റ്

കൊച്ചി മെട്രൊ റെയിൽ പദ്ധതി വികസനത്തിന് 280 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെട്രൊയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടരും

Thiruvananthapuram Bureau

തിരുവനന്തപുരം: പിഡബ്ല്യുഡി നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കുമായി സംസ്ഥാന ബജറ്റിൽ 3061 കോടി രൂപ വകയിരുത്തി.

തീരദേശ പാത യാഥാർഥ്യമാക്കാൻ ഓരോ 25 കിലോമീറ്റർ ദൂരത്തിനായും ഭൂമി ഏറ്റെടുക്കും. ലാൻഡ് പൂളിങ്ങിലൂടെ സ്ഥലം കണ്ടെത്താനാണ് ശ്രമം. പ്രധാനമന്ത്രി സഡക് യോജന റോഡ് നിർമാണ പദ്ധതിക്കായി 80 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

ആറുവരി ദേശീയപാത നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ഇതോടെ ദേശീയപാതാ വികസനം യാഥാർഥ്യമാകുകയാണ്.

ഉൾനാടൻ ജലഗ‌താഗത പദ്ധതികൾക്കായി 500 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

ഇതുകൂടാതെ കൊച്ചി മെട്രൊ റെയിൽ പദ്ധതി വികസനത്തിന് 280 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെട്രൊയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടരും.

പഴയ സർക്കാർ വാഹനങ്ങൾ മാറ്റിവാങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി നൂറ് കോടി രൂപയും വകയിരുത്തി.

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി

കൂത്തുപറമ്പിലെ മാലമോഷണം: പ്രതി സിപിഎം കൗൺസിലർ, ഹെൽമറ്റ് വച്ചിട്ടും സിസിടിവിയിൽ കുടുങ്ങി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

മഹാരാഷ്ട്രയുമായി കൈകൊടുത്ത് പിരിഞ്ഞു; കേരളത്തിന്‍റെ ആദ‍്യ മത്സരം സമനില

രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം