പിണറായി വിജയൻ

 

file image

Kerala

ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

സംസ്ഥാനത്തിന്‍റെ നികുതി ഇതര വരുമാനം വർധിപ്പി​ക്കാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്താ​നും ലക്ഷ്യമിട്ടാണ് നി​യ​മ​ന​ങ്ങ​ൾ

Namitha Mohanan

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ നികുതി ഇതര വരുമാനം വർധിപ്പി​ക്കാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്താ​നും ലക്ഷ്യമിട്ടാണ് നി​യ​മ​ന​ങ്ങ​ൾ.

ഭക്ഷ്യസുരക്ഷ ഓഫി​സർ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്-1, ജൂനിയർ സൂപ്രണ്ട്-6, ക്ലർക്ക്-5 തസ്തികളു​മാ​ണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനലറ്റിക്കൽ വിഭാഗത്തിൽ ഗവൺമെന്‍റ് അനലിസ്റ്റ്-1, ജൂനിയർ റിസർച്ച് ഓഫിസർ-2, റിസർച്ച് ഓ​ഫിസർ (മൈക്രോബയോളജി)-3, ടെക്നിക്കൽ അസിസ്റ്റ​ന്‍റ് ഗ്രേഡ് 2- 2 തസ്തികകൾ, ലാബ് അസിസ്റ്റന്‍റ്-2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.

കൂടാതെ, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 അഞ്ച് തസ്തികൾ സൃഷ്ടിക്കും. മുൻപ് മൊബൈൽ കോടതികളായി പ്രവർത്തിച്ചുവന്നതും നിലവിൽ റെഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളായി മാറിയതുമായ കോടതികളിലാണ് തസ്തികൾ സൃഷ്ടിക്കുക.

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | Video

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ‍്യം ചെയ്യുന്നു

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചിട്ട് പൊലീസ്