സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ

 

file image

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ

വിദേശത്തായിരുന്ന കുട്ടി രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്

Namitha Mohanan

ചേർത്തല: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തണ്ണീർമുക്കം വാരനാട് സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായാണ് വിവരം.

രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടുമാസം മുൻപാണ് കേരളത്തിലേക്കെത്തിയത്. തുടർന്ന് പള്ളിപ്പുറത്തെ അമ്മ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറി മാറിയാണ് താമസിച്ചിരുന്നത്. അതിനാലാണ് ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തത്.

ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തി

ജനവിധി പ്രതിപക്ഷത്തിന് എതിരാണ്; സഹകരിച്ച് മുന്നോട്ട് പോകണം, സഭയിൽ നാടകം കളിക്കരുതെന്ന് പ്രധാനമന്ത്രി

ആ റെഡ് പോളോ ആരുടേത്? രാഹുലുമായി ബന്ധമുള്ള നടിമാരെ ചുറ്റിപ്പറ്റി അന്വേഷണം!

മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

"മസാല ബോണ്ട് ഇറക്കിയത് ആർബിഐയുടെ അംഗീകാരത്തോടെ"; ഇഡി നടത്തുന്നത് രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്