എൻ. പ്രശാന്ത്, കെ. ഗോപാലകൃഷ്ണൻ 
Kerala

ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നീക്കം

ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗോസ്ഥരുടെ പ്രവര്‍ത്തികളും പരാമര്‍ശങ്ങളും തുടര്‍ച്ചയായി പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തില്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.

ഐഎഎസ്, ഐപിഎസ് തലപ്പത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

എഡിജിപി എം.ആര്‍. അജിത് കുമാര്‍, എസ്പി സുജിത് ദാസ് എന്നവരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ വിവാദം കെട്ടടങ്ങങ്ങും മുമ്പാണ് വ്യവസായ ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചത് വിവാദമായത്. പിന്നാലെ കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തും ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകും തമ്മില്‍ ചേരിപ്പോരും അധിക്ഷേപ പരാമര്‍ശവുമുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന വിവാദം സര്‍ക്കാറിന് ക്ഷീണം ചെയ്‌തെന്നാണ് വിലയിരുത്തുന്നത്.

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും നിപ‍?? മരിച്ച 17 കാരിയുടെ സാമ്പിൾ പൂനൈയിലേക്ക് അയച്ചു; 38 കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്