കേരള ഹൈക്കോടതി 
Kerala

പ്രിൻസിപ്പൽമാരുടെ നിയമനം: വീണ്ടും ഇന്‍റർവ്യൂ നടത്താനുള്ള നടപടി സ്റ്റേ ചെയ്തു

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്.

കൊച്ചി: സര്‍ക്കാര്‍ കോളെജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി വീണ്ടും ഇന്‍റർവ്യൂ നടത്താനുള്ള സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്.

പുതിയ ലിസ്റ്റ് തയാറാക്കി നിയമനം നടത്താനായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് ഇഡിയും

അരുവിക്കര സ്കൂളിലെ അഞ്ച് അധ‍്യാപകരെ സമരക്കാർ തടവിലാക്കി

വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് എംപിമാർ കത്തയച്ചു