ക്ഷേത്രം സ്വത്തുക്കളിൽ കോടതിയുടെ കരുതൽ; ഫണ്ട് ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശം

 

file image

Kerala

ക്ഷേത്രം സ്വത്തുക്കളിൽ കോടതിയുടെ കരുതൽ; ഫണ്ട് ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശം

ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി

Namitha Mohanan

കൊച്ചി: ശബരിമല അടക്കമുള്ള കേരളത്തിലെ 1450 ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും ഇല്ലാകാക്കാൻ ഹൈക്കോടതി ഇടപെടൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫണ്ട് അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാൻ കോടതി നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. എത്ര സമയംകൊണ്ട് ഡിജിറ്റലൈസേഷൻ നടപടി പൂർത്തിയാക്കാനാവുമെന്ന് അറിയിക്കണമെന്നും നിർദേശിച്ച കോടതി ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂർണമായും ഇല്ലാതാക്കണമെന്നും പറഞ്ഞു.

സംസ്ഥാന സർക്കാർ സ്ഥാപനമായ കിറ്റ്ഫ്ര, കെ-സ്മാർട് തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തിയ കോടതി ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ തടയാൻ എന്തു ചെയ്യാനാവുമെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. തുടർന്നാണ് അടുത്ത മകരവിളക്കിന് മുൻ‌പുതന്നെ ശബരിമലയിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ കോടതി നിർദേശിച്ചത്.

കേന്ദ്രസഹായത്തിൽ കുറവ്; സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ

''സുകുമാരൻ നായർ നിഷ്കളങ്കൻ, ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും'': വെള്ളാപ്പള്ളി നടേശൻ

അജിത് പവാറിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

ശബരിമല സ്വർണക്കൊള്ള; 4 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

18-ാം ദിവസം ജാമ്യം; രാഹുൽ പുറത്തേക്ക്