കേരള തീരത്ത് ന്യൂനമർദങ്ങൾ ശക്തമാകുന്നു.

 

പ്രതീകാത്മക ചിത്രം

Kerala

ഒരാഴ്ച മഴ തകർക്കും; ന്യൂനമർദങ്ങൾ ശക്തമാകുന്നു

ഉച്ചയ്ക്കു ശേഷം ഇടി മിന്നലോടെ പെട്ടെന്നുണ്ടാകുന്ന ശക്തമായ മഴ ഒരാഴ്ചത്തേക്കു പ്രതീക്ഷിക്കാം

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്ന ഒരാഴ്ചക്കാലം തുലാമഴ തകർത്തു പെയ്യും. ബംഗാൾ ഉൾക്കലിലും അറബിക്കടലിലും ന്യൂനമർദം ശക്തമാകുന്നതോടെ കേരളത്തിലുടനീളം അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. ഒപ്പം ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമാകാനും സാധ്യതയുണ്ട്. ഇതു രണ്ടും വരുംദിവസങ്ങളിൽ ശക്തമാകുന്നതിന്‍റെ പ്രതിഫലനം കേരളത്തിലുമുണ്ടാകും.

കേരള തീരത്തിനു സമീപം അറബിക്കടലിൽ ഉയർന്ന ലെവലിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഉച്ചയ്ക്കു ശേഷം ഇടി മിന്നലോടെ പെട്ടെന്നുണ്ടാകുന്ന ശക്തമായ മഴ ഒരാഴ്ച പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 115 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മലയോര മേഖലയിൽ മഴ ശക്തമാകുന്നത് അപകട സാധ്യതയാണ് എന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, ഇടുക്കിയിലും പരിസരങ്ങളിലും മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിലും ഇടുക്കിയിലുമടക്കം ഡാമുകളിൽ ജലനിരപ്പു കുറഞ്ഞിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്