അതിശക്ത മഴയ്ക്കു സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

file image

Kerala

അതിശക്ത മഴയ്ക്കു സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

8 ജില്ലകളിൽ യെലോ അലർട്ടും

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച അതിശക്ത മഴയ്ക്കു മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇതോടൊപ്പം ഈ മാസം 28 വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതായും അറിയിപ്പുണ്ട്.

ഓറഞ്ച് അലർട്ട് ( അതിശക്തമായ മഴ)

25/07/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/07/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

യെലോ അലർട്ട് ( ശക്തമായ മഴ)

25/07/2025: തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

27/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

28/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കടലാക്രമണത്തിന് മുന്നറിയിപ്പ്

വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ ഞായറാഴ്ച രാത്രി 08.30 വരെ കേരള തീരത്തും കന്യാകുമാരി തീരത്ത്‌ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

സ്‌കൂളുകൾക്ക് അവധി

കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, എറണാകുളം ജില്ലകളിലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്നാണ് കലക്റ്റര്‍ അറിയിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിസിഡിഎ; ഓഫിസ് മുറി പൂട്ടി, കളി പ്രതിസന്ധിയിൽ

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മികച്ച കലക്റ്റർ അര്‍ജുന്‍ പാണ്ഡ്യന്‍, മികച്ച കലക്റ്ററേറ്റ് തിരുവനന്തപുരം; റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ഓപ്പറേഷൻ മ്യാവൂ' പൂർത്തിയായില്ല; മെട്രൊ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നിർത്തി വച്ചു

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി