Kerala

വെള്ളക്കരം വർധിപ്പിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി; മാസം 50 മുതൽ 550 രൂപയുടെ വരെ വർധന

മിനിമം നിരക്ക് 22 രൂപ 5 പൈസയായിരുന്ന സ്ഥാനത്ത് ഇനി മുതൽ 72 രൂപ 5 പൈസയാണ് നൽകേണ്ടി വരിക. അതായത് മിനിമം നിരക്കിൽ 50 രൂപയുടെ വർധനവ് ഉണ്ടാകുമെന്നു സാരം

തിരുവനന്തപുരം: പ്രതിഷേധം തുടരുന്നതിനിടെ വെള്ളക്കരം വർധിപ്പിച്ചുള്ള താരിഫ് പുറത്തിറങ്ങി. വിവിധ സ്ലാബുകൾക്ക് നിലവിലുള്ള വിലയേക്കാൾ 50 മുതൽ 550 രൂപവരെയാണ് മാസം വർധിക്കുക. ബിപിഎൽ കുടുംബങ്ങൾക്ക് മാസം 15,000 ലിറ്റർ വരെ സൗജന്യമായി നൽകും. അടുത്ത മാസം 3-ാം തിയതി മുതലാവും ഈ നിരക്ക് പ്രാബല്യത്തിൽ വരിക.

മിനിമം നിരക്ക് 22 രൂപ 5 പൈസയായിരുന്ന സ്ഥാനത്ത് ഇനി മുതൽ 72 രൂപ 5 പൈസയാണ് നൽകേണ്ടി വരിക. അതായത് മിനിമം നിരക്കിൽ 50 രൂപയുടെ വർധനവ് ഉണ്ടാകുമെന്നു സാരം. ഒരു കുടുംബം ശരാശരി 10,000 മുതൽ 20,000 ലിറ്റർ വെള്ളം വരെ ഉപയോഗിക്കുമെന്നാണ് വാട്ടർ അതോറിറ്റിയുടെ കണക്ക്. ഈ കണക്കിൽപ്പെട്ടവർക്ക് ഏകദേശം പ്രതിമാസം 153 രൂപയുടെ വർധനവാണ് ഉണ്ടാവുക. 2 മാസത്തിൽ ഒരിക്കലാണ് ബില്ലടയ്‌ക്കേണ്ടത്. അതായത് മിനിമം നിരക്കിൽ ഉണ്ടാവുന്ന വർധന 100 രൂപയാവും.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ