വന്ദേ ഭാരത് ട്രെയിൻ. 
Kerala

സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേ ഭാരത് 24ന് എത്തിയേക്കും; സർവീസ് ആലപ്പുഴ വഴി?

ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് ഒരാഴ്ചക്കുള്ളിൽ എത്തിയേക്കുമെന്ന് സൂചന. ഈ മാസം 24ന് വന്ദേഭാരതിന്‍റെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്താകമാനം ഒന്നിലധികം വന്ദേഭാരതുകൾ അന്ന് ഉദ്ഘാടനം ചെയ്തേക്കും. തൊട്ടടുത്ത ദിവസം തന്നെ സർവീസ് ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല.

രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് യാത്ര തിരിച്ച് ആലപ്പുഴ വഴി ഉച്ച കഴിഞ്ഞ് 3 മണിയോടെ തിരുവനന്തപുരത്തും തിരിച്ച് വൈകിട്ട് 11.55ന് കാസർ‌ഗോഡും എത്തുന്ന വിധത്തിലാണ് സമയവും റൂട്ടും ക്രമീകരിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ആഴ്ചയിൽ ഒരു ദിവസം അറ്റകുറ്റപ്പണികൾ‌ക്കു വേണ്ടി സർവീസ് ഒഴിവാക്കും.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു