സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; അലർട്ടുകൾ

 
file
Kerala

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; അലർട്ടുകൾ

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകാന്‍ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജൂണ്‍ 9 മുതൽ വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)

12/06/2025: എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്

13/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

യെലോ അലര്‍ട്ട് (ശക്തമായ മഴ)

09/06/2025: മലപ്പുറം, കോഴിക്കോട്

10/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ

11/06/2025: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

12/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്

13/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

ചൊവ്വാഴ്ച മധ്യ- തെക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കാണ് സാധ്യതയുള്ളത്. ചൊവ്വാഴ്ച മുതല്‍ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു.

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി

ഇന്ത്യക്കു നേരേ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്

ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു | Video

കൊല്ലത്ത് 21കാരി ആണ്‍ സുഹൃത്തിന്‍റെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; കേസ് എൻഐഎ കോടതിയിലേക്ക്