മന്ത്രി ഗണേഷ് കുമാർ

 
Kerala

സംഘാടനത്തിൽ വീഴ്ച; മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗണേഷ് കുമാർ

പരിപാടി സംഘടിപ്പിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു

Namitha Mohanan

തിരുവനന്തപുരം: സംഘാടനം മോശമാണെന്നാരോപിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പരിപാടിയിൽ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്.

പരിപാടി സംഘടിപ്പിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ 52 വാഹനങ്ങൾ നിരത്തിയിട്ട് ഫ്ലാഗ് ഓഫ് ചടങ്ങിന് ഒരുക്കാനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ വാഹനങ്ങൾ വിവിധയിടങ്ങളിലായാണ് പാർക്ക് ചെയ്തിരുന്നത്.

കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്‍റെ പാർട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരോടും മാധ്യമപ്രവർത്തകരോടുമടക്കം ക്ഷമ ചോദിച്ച ശേഷമാണ് അദ്ദേഹം പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ സ്വർണപ്പാളികൾ ഒക്റ്റോബർ 17ന് പുനഃസ്ഥാപിക്കും

ജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനം ലക്ഷ്യം: മുഖ്യമന്ത്രി

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

ഡിഗ്രി, പിജി പരീക്ഷകളും ഓൺലൈനിലേക്ക്

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും