Pinarayi Vijayan 
Kerala

'കേരള'ത്തിന്‍റെ പേര് 'കേരളം' എന്നാക്കി മാറ്റണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഭേദഗതികളില്ലാതെ പ്രതിപക്ഷം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം 'കേരള' എന്നതു മാറ്റി 'കേരളം' എന്നാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു കൊണ്ടുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിലെ 8-ാം പട്ടികയിൽ പ‍റയുന്ന എല്ലാം ഭാഷകളിലും കേരളം എന്ന് മാറ്റണമെന്നാണ് പ്രമേയത്തിന്‍റെ ഉള്ളടക്കം.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഭേദഗതികളില്ലാതെ പ്രതിപക്ഷം അംഗീകരിച്ചു. സംസ്ഥാനത്തിന് മലയാള ഭാഷയിൽ കേരളം എന്നും മറ്റ് ഭാഷകളിൽ കേരള എന്നുമാണ് അറിയപ്പെടുന്നത്.

''ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനു വേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയൻ ഗവർണറോട് ആവശ്യപ്പെടുന്നു. ഭരണഘടനയിലെ 8-ാം പട്ടികയിൽ പ‍റയുന്ന എല്ലാം ഭാഷകളിലും കേരളം എന്ന് മാറ്റണമെന്നും ഈ സഭ അഭ്യർഥിക്കുന്നു.''- എന്നാണ് മുഖ്യമന്ത്രി പ്രമേയത്തിൽ അവതരിപ്പിച്ചത്.

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി