ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെലോ അലര്‍ട്ട്

 
file
Kerala

ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെലോ അലര്‍ട്ട്

ജൂലൈ 25 മുതൽ മഴ അതിശക്തമാവുമെന്നാണ് അറിയിപ്പുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോഡ് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിചിട്ടുണ്ട്.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും യെലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയാണ് ഈ ജില്ലകളില്‍ ലഭിക്കുക. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ട്.

അതേസമയം, ജൂലൈ 25 മുതൽ മഴ അതിശക്തമാവുമെന്നാണ് അറിയിപ്പുള്ളത്. ജൂലൈ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ജൂലൈ 26-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.

കടലിരമ്പങ്ങളിൽ കാലം മറഞ്ഞു...

ധൻകറുടെ രാജി; ഭിന്നതയ്ക്കു തുടക്കം ഏപ്രിലിൽ ?

വിപഞ്ചികയുടെ സംസ്കാരം നടത്തി; സഹോദരൻ ചിത കൊളുത്തി

വിവാഹബന്ധം വേർപ്പെടുത്താൻ 12 കോടി രൂപ ചോദിച്ച് യുവതി; സ്വയം സമ്പാദിച്ചു കൂടേയെന്ന് കോടതി

മുൻഭർത്താവിനെ കള്ളക്കേസിൽ കുടുക്കി; ഐപിഎസ് ഉദ്യാഗസ്ഥ മാപ്പ് പറയണമെന്ന് സുപ്രീം കോടതി