റെഡ് അലർട്ട്: കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്

 
rain- Representative Image
Kerala

റെഡ് അലർട്ട്: കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്ന് ശനിയാഴ്ച മുതൽ 17 വരെ വിവിധ ജില്ലകളിൽ അലർ‌ട്ടുകൾ പ്രഖ്യാപിച്ചു.

റെഡ് അലർട്ട് (അതിതീവ്രമായ മഴ)

14/06/2025: കണ്ണൂർ, കാസർഗോഡ്

15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്

17/06/2025: മലപ്പുറം, കോഴിക്കോട്

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)

13/06/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

14/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്

17/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെലോ അലർട്ട് ( ശക്തമായ മഴ)

13/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

14/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

പ്രളയത്തിൽ ബാങ്ക് മുങ്ങി; ചെളിയിൽ കുഴഞ്ഞ് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും

പാക് സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റ്, മുംബൈ ഭീകരാക്രമണത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി റാണ

മാതാപിതാക്കളും മുത്തശ്ശിയും മരിച്ചു; ഹിമാചലിലെ മിന്നൽ പ്രളയത്തെ അദ്ഭുതകരമായി അതിജീവിച്ച് പിഞ്ചുകുഞ്ഞ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി