സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വ്യാഴാഴ്ച എട്ടു ജില്ലകളില്‍ യെലോ അലർട്ട്

 
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വ്യാഴാഴ്ച എട്ടു ജില്ലകളില്‍ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ടു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ...

28/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

29/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

01/06/2026: കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

"ഇഡിയെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല"; എം. സ്വരാജ്

ട്രംപിന്‍റെ ഛായയുള്ള പോത്തിനെ അറുക്കില്ല; മൃഗശാലയിൽ സംരക്ഷിക്കും

സമാധാനശ്രമം പാളി; വീണ്ടും പരസ്പരം ആക്രമിച്ച് ഇറാനും യുഎസും

ഗംഗാ നദിയിൽ ബോട്ട് അപകടം; 2 പേർ മരിച്ചു, 7 പേരെ കാണാതായി

കര്‍ണാടകയിൽ നേതൃമാറ്റം; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഉടൻ