കെ.എസ്. അനിൽ കുമാർ

 
Kerala

ഭാരതാംബ വിവാദം: കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ

കെ.എസ്. അനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. കെ.എസ്. അനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ നടന്ന പരിപാടി റദ്ദാക്കി ഉത്തരവിറക്കിയതിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചുവെന്നും ബാഹ‍്യസമ്മർദങ്ങൾക്ക് വഴിപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.

പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത്. പിന്നാലെ ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ ഭർത്താവ് കുത്തിക്കൊന്നു