കെ.എസ്. അനിൽകുമാർ | സിസ തോമസ്
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് താത്ക്കാലിക വിസി സിസ തോമസിന്‍റെ നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും കേരള സർവകലാശാലയിൽ പ്രവേശിക്കരുതെന്നാണ് നോട്ടീസ്. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും നോട്ടീസിൽ മുന്നറിയിപ്പു നൽകുന്നു.
സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നാണ് വിസി പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിസി അനിൽകുമാറിന് നോട്ടീസ് നൽകിയത്.
അനിൽകുമാറിന്‍റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കിയേക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്. എന്നാൽ അതിന് ഗവർണർക്ക് അധികാരമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം.