ശക്തമായ മഴ വരുന്നു; സംസ്ഥാനത്ത് 7 ജില്ലകളിൽ യെലോ അലർട്ട്
AI Image
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച (നവംബർ 21) മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുപരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.