Kerala

യുഎസിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

മോഷണ ശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിലയിരുത്തൽ

MV Desk

ന്യൂയോർക്ക് : യുഎസിലെ ഫിലാഡൽഫിയയിൽ മല‍യാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ (21) യാണ് മരിച്ചത്. ജോലിസ്ഥലത്തു നിന്നും അപ്പാർട്ട്മെന്‍റിലേക്ക് പോവുന്നതിനിടെ അജ്ഞാതനായ യുവാവ് നിറയൊഴിക്കുകയായിരുന്നു.

മോഷണ ശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിലയിരുത്തൽ. യുവാവിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി അമേരിക്കയിൽ താമസിക്കുന്നവരാണ് ജൂഡിന്‍റെ കുടുംബം. സംസ്ക്കാരം നാളെ ഫിലാഡൽഫിയയിൽ നടക്കും.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി