തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി Representative Image
Kerala

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

തമ്പാനൂർ ബസ് സ്റ്റാന്‍റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ, കാറിലെത്തിയ മൂന്നംഗ സംഘം വണ്ടി തടഞ്ഞ് യാത്രക്കാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു

തിരുവനന്തപുരം: വിദേശത്തുനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ തട്ടിക്കൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിൽനിന്നു തമ്പാനൂർ ബസ് സ്റ്റാന്‍റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ, കാറിലെത്തിയ മൂന്നംഗ സംഘം വണ്ടി തടഞ്ഞ് യാത്രക്കാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ സംഘം ഓട്ടോ നിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോവുകയവുമായിരുന്നു എന്ന് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകി. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്‍റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല. കാർ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. വടക്കെടുത്ത കാറാണ് സംഘം ഉപയോഗിച്ചെന്നാണ് സൂചന.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ