പാലക്കാട്: പട്ടാമ്പിയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കൊപ്പത്ത് ഇന്നലെ വൈകീട്ടാണ് സംഘപരിവാർ സംഘടനകൾ കൊലവിളി മുദ്രാവാക്യം വിളിച്ചത്.
യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഘപരിവാർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും പ്രസംഗമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.