Kerala

കൊച്ചി മെട്രൊയിലെ യാത്രാ നിരക്കിളവ് വെട്ടിക്കുറച്ചു

തുടക്കത്തിൽ രാത്രി 8 മണി മുതൽ 11 വരെയാണ് നിരക്കിളവ് നൽകിയിരുന്നത്.

MV Desk

കൊച്ചി: കൊച്ചി മെട്രൊയിൽ രാത്രിയാത്രയക്കായി നൽകുന്ന ടിക്കറ്റ് ഇളവിന്‍റെ സമയക്രമീകരണത്തിൽ മാറ്റം. ട്രെയിനിൽ തിരക്കില്ലാത്തിരുന്നപ്പോൾ 50 ശതമാനം നിരക്കിളവ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ചിരക്കുന്നത്.

രാത്രി 9 മണി മുതൽ 11 മണി വരെ 2 മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാമെന്നായിരുന്നുവെങ്കിൽ വ്യാഴാഴ്ച മുതൽ ഇത് 1 മണിക്കൂറാക്കി കുറച്ചു‌. അതായത് രാത്രി 10 മുതൽ 11 മണിവരെ മാത്രിമെ ഈ ഇളവ് ലഭ്യമാകു. അതേസമയം, രാവിലെ 5.45 മുതൽ 8 മണിവരെയുണ്ടായിരുന്ന രണ്ടേകാൽ മണിക്കൂർ നേരം നൽകിവന്ന നിരക്കിളവ് തുടർന്നും ലഭ്യമാകും.

തിരക്കില്ലാത്ത സമയത്ത് മെട്രൊയിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായിട്ടായിരുന്നു ഈ 50 ശതമാനം നിരക്കിളവ് നൽകിയിരുന്നത്. തുടക്കത്തിൽ രാത്രി 8 മണി മുതൽ 11 വരെയാണ് നിരക്കിളവ് നൽകിയിരുന്നത്. ഇതു പിന്നീട് 9 മുതൽ 11 വരെയാക്കി. ഇതാണിപ്പോൾ 10 മുതൽ 11 വരെയാക്കിയിരിക്കുന്നത്.

വയനാട് മണ്ണിടിച്ചിൽ; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്ന് രൂപയാക്കി സ്വകാര്യ ബസുകൾ; നടപടിയെടുക്കുമെന്ന് എംവിഡി

കേതനുമായുള്ള വിവാഹനിശ്ചയത്തിനുശേഷം സിയ കാമുകനെ രഹസ്യമായി വിവാഹം ചെയ്തു; പുനെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍

സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിന് കാരണം; പുതിയ നിർവചനവുമായി എൻസിഇആർടി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫണ്ട് വകമാറ്റല്‍ കേസ്; കൊല്‍ക്കത്തയില്‍ വ്യാപക ഇഡി റെയ്ഡ്