കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

 
Kerala

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു

എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്

Jisha P.O.

കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഒരാൾ പൊള്ളലേറ്റാണ് മരിച്ചത്. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

കൊട്ടാരക്കര - കൊല്ലം റോഡിലാണ് അപകടമുണ്ടായത്.

എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവൻ, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; രാജ്യമെങ്ങും കനത്ത സുരക്ഷ

രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; കണ്ടെടുത്തത് 9550 കിലോ അമോണിയം നൈട്രേറ്റ്

ബിസിസിഐ മുൻ പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര അന്തരിച്ചു

10 ഓവറിൽ കളി തീർത്തു; പരമ്പര തൂക്കി ഇന്ത‍്യ

''അവാർഡ് ശ്രീനാരായണഗുരുവിന് സമർപ്പിക്കുന്നു, അനാവശ‍്യ വിവാദങ്ങൾക്കില്ല'': വെള്ളാപ്പള്ളി നടേശൻ