കൊല്ലം മൈലക്കാട് ദേശീയ പാത തകർന്നു
കൊല്ലം: കൊല്ലം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താണത്. നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ആണ് ഇടിഞ്ഞത്. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു. തകർന്ന റോഡിന്‍റെ അടിയിലൂടെ ജനപ്രവാഹം ഉണ്ടായി.
ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഈ സമയം സർവീസ് റോഡിലൂടെ കടന്നു പോയ സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ കുടുങ്ങി. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
അതേസമയം സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും സ്ഥലത്തേക്ക് എത്തിയിരുന്നു.
മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിലിരിക്കെ ദേശീയ പാത തകര്‍ന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലത്തും ദേശീയ പാത തകര്‍ന്നത്.