ജോസ്ന, മരിയ തെരേസ

 
Kerala

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം: അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയിൽ

തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്

Manju Soman

കോട്ടയം: കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. അയർക്കുന്നും മറ്റപ്പള്ളിയിലാണ് ദാരുണസംഭവമുണ്ടായത്. ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയും (40) മകൾ മരിയ തെരേസ തോമസുമാണ് (16) മരിച്ചത്. ജോബിയും ഇളയ മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മകൾ മരിയ മരിച്ചത്. വൈകിട്ടോടെ ജോസ്നയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോബിയുടെ നിലയും അതീവ ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് നിഗമം.

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി