കോട്ടയം മെഡിക്കൽ കോളെജ് അപകടം; കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (52) മരിച്ചത്.
11 മണിക്ക് നടന്ന അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടന്ന സ്ത്രീയെ ഒരു മണിയോടെയാണ് പുറത്തെടുത്തത്. പിന്നാലെ അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.