വിഷ കൂൺ കഴിച്ചു; താമരശേരിയിൽ കുട്ടികളുൾപ്പെടെ 6 പേർ ചികിത്സയിൽ
representative image
താമരശേരി: താമരശേരി പൂനൂരിൽ വിഷക്കൂൺ പാചകം ചെയ്ത് കഴിച്ച കുട്ടികൾ ഉൾപ്പെടെ ആറു പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.
പൂനൂർ സ്വദേശി അബൂബക്കർ. ഷബ്ന, സൈദ, ഫിറോസ്, ദിയ, ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പറമ്പിൽ നിന്നു കിട്ടിയ കൂൺ അയൽവാസികളായ 2 കുടുംബങ്ങൾ വ്യാഴാഴ്ച പാകം ചെയ്ത് കഴിക്കുകയായിരുന്നു. നിലവിൽ ഇവർ ചികിത്സയിലാണ്.