Police
Police പ്രതീകാത്മക ചിത്രം
Kerala

കോഴിക്കോട് ഭീതിപരത്തി ബോംബ് കണ്ടെത്തിയെന്ന വാർത്ത: പരിശോധിച്ചപ്പോൾ പ്രോട്ടീൻ പൗഡർ ടിന്നുകൾ

കോഴിക്കോട്: ഉള്ള്യോരിയിൽ ബോംബ് കണ്ടെത്തിയെന്ന വാർത്ത പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് ടൗണിലെ ഹോട്ടലിന് സമീപത്താണ് ബോംബ് കണ്ടെത്തിയെന്ന വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബോംബുകളെന്ന് സംശയിക്കുന്ന ടിന്നുകൾ കണ്ടെത്തിയത്. പിന്നാലെ വിവരം നാട്ടുകാർ പൊലീസിലറിയിച്ചു.

പൊലീസ് വന്ന് പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇത് ബോംബല്ലെന്നും അടുത്ത ജിമ്മിൽ നിന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളാണെന്നും തിരിച്ചറിഞ്ഞത്.

സിംഗപ്പൂരിൽ കൊവിഡ് വ്യാപനം രൂക്ഷം: 25,000ത്തിൽ അധികം പുതിയ കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിർദേശം

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി